കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

അധ്യാപക നിയമനം

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ മാസ് കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത, മാസ് കമ്യൂണിക്കേഷന്‍/ജേര്‍ണലിസം വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്, പി.എച്ച്.ഡി യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും സഹിതം നാളെ (സെപ്റ്റംബര്‍ 12) രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 04936 204569.

സ്പോര്‍ട്സ് കിറ്റിന് അപേക്ഷിക്കാം

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരതില്‍ (നെഹ്‌റു യുവകേന്ദ്ര) അഫിലിയേറ്റ് ചെയ്ത ജില്ലയിലെ യൂത്ത് ക്ലബുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 20. ഫോണ്‍: 0495-2371891, 9447752234.

സ്പോട്ട് അഡ്മിഷന്‍ 

കോഴിക്കോട് ഗവ. പോളിടെക്നിക് കോളേജിലെ റെഗുലര്‍/ലാറ്ററല്‍ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിനുള്ള അവസാനഘട്ട സ്പോട്ട് അഡ്മിഷന്‍ നാളെ (സെപ്റ്റംബര്‍ 12) നടക്കും. ഒഴിവുകളുടെ വിവരങ്ങള്‍ polyadmission.org ലെ Vacancy Position എന്ന ലിങ്കില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് polyadmission.org സന്ദര്‍ശിക്കാം. ഫോണ്‍: 04952383924, 9544814637, 9940291794. (റെഗുലര്‍ അഡ്മിഷന്‍), 9895039453, 9400667236 (ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍).


വടകര എഞ്ചിനീയറിങ് കോളേജില്‍ ഒഴിവുള്ള ഒന്നാംവര്‍ഷ ബി ടെക് (എന്‍.ആര്‍.ഐ ഉള്‍പ്പെടെ), എംസിഎ സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 12ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. ബി ടെക്ക് കോഴ്‌സിന് എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും (NON KEAM), എംസിഎക്ക് എല്‍ബിഎസ് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും പങ്കെടുക്കാം. സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് കോളേജിലെത്തണം. ഫോണ്‍: 9446848483, 9847841673.

വയര്‍മാന്‍ പരിശീലനം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സ് ബോര്‍ഡ് നടത്തിയ വയര്‍മാന്‍ പരീക്ഷ 2024 പാസായ കോഴിക്കോട് ജില്ലയിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ 15ന് രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് വരെ കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2950002

നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

നാഷണല്‍ ട്രസ്റ്റ് ആക്ട് 1999ന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാര്‍ക്ക് (ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ്) ഒരു ലക്ഷം രൂപ വരെ ചികിത്സ സഹായം നല്‍കുന്ന നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സാമൂഹിക നീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ വഴി (suneethi.sjd.kerla.gov.in) സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ sjd.kerla.gov.in ല്‍ ലഭിക്കും.

ഫീ കലക്ടര്‍ നിയമനം

ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിക്ക് കീഴില്‍ വിവിധ തരം ഫീസുകള്‍ പിരിച്ചെടുക്കാന്‍ ദിവസവേതനത്തില്‍ നിയമനം നടത്തും. യോഗ്യത: എസ്എസ്എല്‍സി പാസ്. ഫീ കലക്ഷന്‍ മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖം സെപ്റ്റംബര്‍ 15ന് രാവിലെ 10.30ന് ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടറുടെ ഓഫീസില്‍ നടക്കും. ഫോണ്‍: 0495 2383780. 

പോളിടെക്നിക് പ്രവേശനം
  
കോഴിക്കോട് ഗവ. വനിതാ പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്സ്, കൊമേഴ്സ്യല്‍ പ്രാക്ടീസ് ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളില്‍ സെപ്റ്റംബര്‍ 15 വരെ നേരിട്ടെത്തി പ്രവേശനം നേടാം. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും അവസരമുണ്ടാകും. സര്‍ട്ടിഫിക്കറ്റുകളും ഫീസും (ഡിജിറ്റല്‍ പെയ്മെന്റ് മാത്രം) കരുതണം. വിശദ വിവരങ്ങള്‍ www.polyadmission.org ല്‍ ലഭ്യമാണ്. ഫോണ്‍: 0495 2370714.

ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷാ ഫലം

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ 2025 ജൂലൈയില്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി തുല്യത രണ്ടാം വര്‍ഷ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം വര്‍ഷം, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലവും ലഭ്യമാണ്. രജിസ്ട്രേഷന്‍ നമ്പര്‍, ജനന തീയതി എന്നിവ നല്‍കി ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ പോര്‍ട്ടല്‍ വഴി ഫലം പരിശോധിക്കാമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് അറിയിച്ചു.

Post a Comment

Previous Post Next Post