നാളെ 27-09-2025 ന് നടത്താൻ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പർ (BR-105) നറുക്കെടുപ്പ് 04-10-2025 ന് നടക്കും.

നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ലേക്ക് മാറ്റിവച്ചു. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തിയതി മാറ്റിവയ്ക്കണമെന്ന ഏജന്‍റുമാരുടെയും വിൽപനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവച്ചതെന്ന് പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post