ഈ മാസം 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജി.എസ്.ടി ഘടനാ പരിഷ്കരണം വാഹന മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങള്‍, ബസ്, ചെറിയ കാറുകള്‍, ട്രാക്ടറുകള്‍ എന്നിവയുടെ നികുതിയില്‍ കുറവ് വരുത്തിക്കൊണ്ടാണ് ജിഎസ്ടി പരിഷ്കരിക്കുന്നത്.
ഇരുചക്രവാഹനങ്ങളുടെയും, ചെറിയ കാറുകളുടെയും ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ആക്കി കുറക്കുന്നത് മധ്യവര്‍ഗ്ഗത്തിന് ഏറെ പ്രയോജനം ചെയ്യും. ട്രാക്ടറുകളുടെ നികുതി 12 ല്‍ നിന്നും 5 ശതമാനമായും, ബസിന്‍റെയും, ട്രക്ക്, ഡെലിവറി വാന്‍ തുടങ്ങിയ വാഹനങ്ങളുടെയും ജി.എസ്.ടി 28 ല്‍ നിന്ന് 18 ശതമാനമായും കുറച്ചിട്ടുണ്ട്.
Post a Comment