ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടിയതായി സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ആദായ നികുതി വകുപ്പ്. റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
തീയതി നീട്ടിയെന്ന വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും, വിവരങ്ങള്‍ക്ക് ഔദ്യോഗിക പേജുകളെ മാത്രം ആശ്രയിക്കണമെന്നും ആദായ നികുതി വകുപ്പ് നിര്‍ദേശിച്ചു. റിട്ടേണുകളുടെ ഫയലിങ് സുഗമമാക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ്ഡസ്ക് ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.
Post a Comment