വാഹന ലേലം
ജില്ലാ മെഡിക്കല്‍ ഓഫീസിലെ 15 വര്‍ഷം പൂര്‍ത്തിയായ വാഹനം ലേലം ചെയ്തെടുത്ത് തിരികെ ഓഫീസിലേക്ക് അഞ്ച് വര്‍ഷത്തേക്ക് മാസവാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി: ആഗസ്റ്റ് 12. ഫോണ്‍: 0495 2370494.
ക്വട്ടേഷന്‍ ക്ഷണിച്ചു
നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്നതും പട്ടികയില്‍ വിവരിക്കുന്നതുമായ സ്റ്റാളുകളും കോള്‍ഡ് സ്റ്റോറേജുകളും 11 മാസത്തേക്ക് ലൈസന്‍സിന് സ്വീകരിക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് ക്വട്ടേഷന്‍/ലേലം ക്ഷണിച്ചു. ആഗസ്റ്റ് 27ന് രാവിലെ 11 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ. ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബി.ടെക്. ഫോണ്‍: 9526415698
അസി. പ്ലേസ്മെന്റ് ഓഫീസര്‍
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപനത്തിനും പ്ലേസ്മെന്റ് പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനും അസി. പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കും. യോഗ്യത: എംഎ ഇംഗ്ലീഷ്/എംഎ ഇംഗ്ലീഷ് ആന്‍ഡ് എംബിഎ. മൈക്രോസോഫ്റ്റ് വേര്‍ഡ്, എക്സല്‍ എന്നിവയില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും ആഗസ്റ്റ് 11നകം hodas@geckkd.ac.in മെയിലില്‍ അപ്‌ലോഡ് ചെയ്യണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ് സിവില്‍ എഞ്ചിനീയറിങ് വിഭാഗം മെറ്റീരിയല്‍ ടെസ്റ്റിങ് ലാബിലെ കംപ്രഷന്‍ ടെസ്റ്റിങ് മെഷീന്‍ (സിടിഎം) റിപ്പയര്‍, കാലിബ്രേഷന്‍ എന്നിവ ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹില്‍ (പിഒ), 673005 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 13ന് ഉച്ച രണ്ടിനകം ലഭിക്കണം. വിശദാംശങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും.
പോളിടെക്‌നിക് സ്പോട്ട് അഡ്മിഷന്‍
പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇന്‍സ്ട്രുമെന്‍േറഷന്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് എന്നീ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 08, 11, 12 തീയതികളില്‍ കോളേജില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതുതായി അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് ദിവസങ്ങളില്‍ രാവിലെ 11നകം ഹാജരാകണം. ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ ലഭിച്ച അപേക്ഷകരാണെങ്കില്‍ അഡ്മിഷന്‍ സ്ലിപ്പോ ഫീസ് അടച്ചതിന്റെ രസീതിയോ അഡ്മിഷന്‍ ലഭിച്ചതിന്റെ രേഖകളോ ഹാജരാക്കണം. ഫോണ്‍: 9895019821, 9446739894, 9400547253, 04985295101.
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിലെ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നതിന് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെ പരിഗണിക്കും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദവും ബിഎഡും. 2026 മാര്‍ച്ച് 31 വരെയാകും നിയമനം. പ്രവൃത്തി സമയം: വൈകീട്ട് നാല് മുതല്‍ അടുത്ത ദിവസം രാവിലെ എട്ട് വരെ. പ്രതിമാസ ഓണറേറിയം: 12000 രൂപ.
ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് പുരുഷ ഉദ്യോഗാര്‍ഥികളെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് വനിതാ ഉദ്യോഗാര്‍ഥികളെയുമാണ് പരിഗണിക്കുക. ജാതി, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ആഗസ്റ്റ് 19ന് രാവിലെ 10.30ന് കോഴിക്കോട് പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2370379.
പട്ടികജാതി വികസന വകുപ്പിന് കീഴിലെ മരുതോങ്കര ഡോ. ബി ആര്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേക്ക് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ (വനിത) നിയമിക്കുന്നതിന് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെ പരിഗണിക്കും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദവും ബിഎഡും. 2026 മാര്‍ച്ച് 31 വരെയാകും നിയമനം. ഫോണ്‍: 0495 2370379.
മസ്റ്ററിങ് നടത്തണം
കോഴിക്കോട് കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ഓഫീസില്‍നിന്ന് 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും ഓഗസ്റ്റ് 24 വരെ അക്ഷയ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണം. ഫോണ്‍: 0495 2372434.
Post a Comment