ബസ്സ്റ്റാന്‍ഡില്‍ പ്രവേശനം നിരോധിച്ചു
മുക്കം ടൗണ്‍ രണ്ടാംഘട്ട നവീകരണ പ്രവൃത്തിയുടെ ഭാഗമായി പുതിയ ബസ്സ്റ്റാന്‍ഡില്‍ ഡ്രൈനേജ് നിര്‍മാണം നടക്കുന്നതിനാല്‍ സ്റ്റാന്‍ഡിലേക്കുള്ള പ്രവേശനം നിരോധിച്ചു. പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് വരുന്ന വാഹനങ്ങള്‍ ഇന്ന് (ഓഗസ്റ്റ് 09) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പഴയ സ്റ്റാന്‍ഡിലേക്ക് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പഠനമുറി നിര്‍മാണത്തിന് ധനസഹായം
പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മിക്കാന്‍ രണ്ട് ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷ്യല്‍, ടെക്നിക്കല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന, ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനവും 800 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണവുമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഓഗസ്റ്റ് 30. ഫോണ്‍: 0495 2370379.
എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ്
കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ഓഗസ്റ്റ് 12ന് രാവിലെ 10.30ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. സൈറ്റ് എഞ്ചിനീയര്‍, സൈറ്റ് സൂപ്പര്‍വൈസര്‍, കരിയര്‍ ഏജന്റ്, ടെലികോളര്‍ കം ഓഫീസ് സ്റ്റാഫ്, മെക്കാനിക്കല്‍ ടീച്ചിങ് ഫാക്കല്‍റ്റി എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടക്കും. എസ്എസ്എല്‍സി, ഡിഗ്രി, ബിടെക്/എംടെക്-സിവില്‍, ഡിപ്ലോമ/ഐടിഐ-ഓട്ടോകാഡ് ആന്‍ഡ് ത്രീഡി, സോഫ്റ്റ്‌വെയര്‍ മെക്കാനിക്ക് എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 300 രൂപ ഫീസ് അടച്ച് സ്പോട്ട് രജിസ്ട്രേഷന്‍ നടത്തിയും പങ്കെടുക്കാം. ഫോണ്‍: 0495 2370176.
സ്പോട്ട് അഡ്മിഷന്‍ കൗണ്‍സിലിങ്
മലാപ്പറമ്പ് ഗവ. വുമണ്‍സ് പോളിടെക്‌നിക് കോളേജിലെ രണ്ടാം സ്‌പോട്ട് അഡ്മിഷന്റെ കൗണ്‍സിലിങ് ഓഗസ്റ്റ് 11,12 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ കോളേജില്‍ നടക്കും. www.polyadmission.org ല്‍ പ്രസിദ്ധീകരിച്ച ജില്ലാ റാങ്ക്ലിസ്റ്റിലുള്ളവര്‍ക്കും പുതുതായി അപേക്ഷിച്ചവര്‍ക്കും പങ്കെടുക്കാം. രാവിലെ ഒമ്പതിനും 10.30നും ഇടയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. പുതിയ അപേക്ഷകരില്‍നിന്നും നിലവില്‍ റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍നിന്നും രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി അന്ന് രാവിലെ 11ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് അഡ്മിഷന്‍ നടത്തും. ആവശ്യമായ രേഖകളും ഫീസും (ഡിജിറ്റല്‍ പേയ്‌മെന്റ് മാത്രം) കരുതണം. വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും.
സ്വാതന്ത്ര്യ ദിനാഘോഷം: സൈക്കിള്‍ റാലി 11ന്
79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ഡിഫന്‍സ് സര്‍വീസ് കോറിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 11ന് നടത്തുന്ന സൈക്കിള്‍ റാലി രാവിലെ എട്ടിന് വിക്രം മൈതാനിയില്‍ ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലയിലെ സൈനികര്‍ക്കും മുന്‍ സൈനികര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സൈനിക സേവന സംബന്ധമായ പ്രശ്നങ്ങള്‍ സൈനിക അധികാരികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനും അവസരമുണ്ടാകും. പരിപാടിയുടെ ഭാഗമായി സൈനികക്ഷേമ ഓഫീസിന്റെ ഹെല്‍പ് ഡെസ്‌ക്, സ്പര്‍ശ് ഹെല്‍പ് ഡെസ്‌ക് എന്നിവയും ഉണ്ടാകും. ഫോണ്‍: 0495 2771881.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് ഓഗസ്റ്റ് 12ന് രാവിലെ 10ന് കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖം നടത്തും. യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷന്‍. സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2370494
യുവജന കമീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജന കമീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ യുവജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ, കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി/മൃഗസംരക്ഷണം, വ്യവസായം/സാങ്കേതികവിദ്യ, മാധ്യമം തുടങ്ങിയ മേഖലകളില്‍ ഉന്നത നേട്ടം കൈവരിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുക. അവാര്‍ഡിന് നാമനിര്‍ദേശം നല്‍കുകയോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാം. പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച്, വിദഗ്ധ ജൂറിയുടെ തീരുമാനത്തിന് വിധേയമായി ആറുപേര്‍ക്കാണ് അവാര്‍ഡ് നല്‍കുക. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപ ക്യാഷ് അവാര്‍ഡും ശില്‍പ്പവും നല്‍കും. നിര്‍ദേശങ്ങള്‍ ksycyouthicon@gmail.com എന്ന മെയില്‍ ഐഡിയില്‍ അറിയിക്കണം. കമീഷന്റെ വികാസ് ഭവനിലുള്ള ഓഫീസില്‍ നേരിട്ടും നിര്‍ദേശങ്ങള്‍ നല്‍കാം. അപേക്ഷ അയക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 30. ഫോണ്‍: 0471 2308630.
വെറ്ററിനറി സര്‍ജന്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ബ്ലോക്കുകളില്‍ ഒഴിവുള്ള വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ പരമാവധി 90 ദിവസത്തേക്ക് താല്‍ക്കാലിക നിയമനം നടത്തും. അപേക്ഷകര്‍ വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവരാകണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യത, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 14ന് രാവിലെ 11ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.
സ്പോട്ട് അഡ്മിഷന്‍
ഐഎച്ച്ആര്‍ഡിക്ക് കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമയില്‍ ഓഗസ്റ്റ് 11, 12 തീയതികളിലും ലാറ്ററല്‍ എന്‍ട്രിയില്‍ 14നും സ്പോട്ട് അഡ്മിഷന്‍ നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്പെക്റ്റസില്‍ നിര്‍ദേശിച്ച ഫീസും സഹിതം എത്തണം. ഫോണ്‍: 0496 2524920, 9497840006.
എലത്തൂര്‍ ഗവ. ഐടിഐയില്‍ വെല്‍ഡര്‍ (ഒരു വര്‍ഷം), വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍ (ഒരു വര്‍ഷം), ഡ്രൈവര്‍ കം മെക്കാനിക്ക് (ആറു മാസം) ട്രേഡുകളില്‍ എസ്‌സി, എസ്ടി, ജനറല്‍ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 11ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ 10ന് എത്തണം. ഫോണ്‍: 04952461898, 9947895238.
Post a Comment