താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് മുകളിലായി നിയന്ത്രണം വിട്ട ലോറി അപകടത്തിൽ പെട്ട് പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി.
നിയന്ത്രണം വിട്ട ലോറി ആദ്യം രണ്ടു കാറുകളിൽ ഇടിക്കുകയും, അതിൽ ഒരു കാറിന്റെ മുകളിലേക്ക് മറിയുകയും ചെയ്യുകയായിരുന്നു. മറ്റേ കാറ് തലകീഴായ് മറിയുകയും ചെയ്തു. അതിനു ശേഷം ഒരു പിക്കപ്പ്, ഒരു ഓട്ടോ, ഒരു ബൈക്ക്, മറ്റൊരു കാറ് എന്നിവയിലും തട്ടുകയായിരുന്നു എന്നുമാണ് വിവരം ലഭിച്ചത്.
ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതയാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്ക് പറ്റിയ അഞ്ചോളം ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവിൽ അപകട സ്ഥലത്ത് വാഹനങ്ങൾ വൺവെ ആയി മാത്രമേ കടന്ന് പോവുകയുള്ളു. ഇതുകാരണം ചുരത്തിൽ ഗതാഗത തടസം നേരിടുന്നുണ്ട്. ഹൈവേ പോലീസും, മറ്റു യാത്രക്കാരും, ചുരം ഗ്രീൻ ബ്രിഗെയ്ഡ് പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തുണ്ട്.
Post a Comment