കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി, ഒടുവിൽ യുവാവിനെ വലയിട്ട് പിടിച്ച് പൊലീസും ഫയർഫോഴ്സും.

തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പിടികൂടി. പട്ടാമ്പി സ്വദേശിയായ റിൻഷാദ് ആണ് തൃശ്ശൂർ ന​ഗരത്തോട് ചേർന്നുള്ള മൂന്ന് നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസും ഫയർഫോഴ്സും ചേർന്ന് ഇയാളെ പിടികൂടിയത്. കെട്ടിടത്തിലുണ്ടായിരുന്ന ഓടും വടികളും മറ്റ് സാധനങ്ങളും ഇയാൾ വലിച്ചെറിഞ്ഞു. തുടർന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ ഉദ്യോ​ഗസ്ഥരിൽ ചിലർക്ക് പരിക്കേറ്റു.

മൂന്ന് നിലയുള്ള ഒരു കെട്ടിടത്തിന് മുകളിൽ കയറിനിന്നാണ് യുവാവ് ഭീഷണി മുഴക്കിയത്. അവിടെയുണ്ടായിരുന്ന പെയിന്റ് തലയിലൂടെ കോരിയൊഴിച്ച ശേഷമാണ് പ്രകടനങ്ങൾ നടത്തിയത്. പൊലീസും ഫയർഫോഴ്സും ചേർന്ന് വല വിരിച്ചാണ് ഇയാളെ പിടികൂടിയത്. റിൻഷാദ് മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്ന് ബന്ധു വെളിപ്പെടുത്തി. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post