വനിത കമീഷന്‍ റീജ്യണല്‍ ഓഫീസില്‍ സൗജന്യ കൗണ്‍സിലിങ് സംവിധാനം ഒരുക്കും.


ഗാര്‍ഹിക ചുറ്റുപാടുകളിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി വരുന്ന സാഹചര്യത്തില്‍ വനിതാ കമീഷന്‍ കോഴിക്കോട് റീജ്യണല്‍ ഓഫീസില്‍ സൗജന്യ കൗണ്‍സിലിങ് സംവിധാനം സജ്ജമാക്കാന്‍ തീരുമാനിച്ചതായി ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമീഷന്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. 

ഗാര്‍ഹിക ചുറ്റുപാടുകളുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിങ്ങില്‍ കൂടുതല്‍ ലഭിച്ചത്. ഇത്തരം പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കൗണ്‍സിലിങ് സംവിധാനത്തിലൂടെ സാധിക്കും. ആരോഗ്യകരമായ ബന്ധങ്ങള്‍ ഉണ്ടാവുന്നതിനായി നിരന്തര ബോധവത്കരണ പരിപാടികള്‍ നടത്താന്‍ കമീഷന്‍ തീരുമാനിച്ചതായും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളും സിറ്റിങ്ങില്‍ ഉണ്ടായിരുന്നു. 

സിറ്റിങ്ങില്‍ പരിഗണിച്ച 76 പരാതികളില്‍ 17 എണ്ണം തീര്‍പ്പാക്കി. രണ്ട് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. അഞ്ചെണ്ണം കൗണ്‍സിലിങ്ങിനായി വിട്ടു. മറ്റുള്ളവ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. വനിത കമീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, ലോ ഓഫീസര്‍ ചന്ദ്രശോഭ, അഭിഭാഷകരായ ലിസ്സി, ജെമിനി, ജിഷ, കൗണ്‍സിലര്‍ എന്നിവരും പരാതികള്‍ പരിഗണിച്ചു.

Post a Comment

Previous Post Next Post