പതങ്കയത്ത് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

 കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് ഞായറാഴ്ച  ഉച്ചയോടെ കാണാതായ മഞ്ചേരി കച്ചേരിപ്പടി സ്വദേശി  അലൻ അഷ്റഫിന് (16) വേണ്ടിയുള്ള  നാലാം ദിവസം നടത്തിയ തിരച്ചിലിന്  ഇന്ന് ഫലം കണ്ടു. സമീപത്തുള്ള സിയാൽ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ഡാമിൽ നിന്നാണ് അലന്റെ മൃതദേഹം ലഭിച്ചത്. കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി  മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

Post a Comment

Previous Post Next Post