മോഷണ കേസിൽ പിടികൂടിയ പൊലീസുകാരനെ അഭിനന്ദിച്ച് മോഷ്ടാവിന്‍റെ മറുപടി. മുഖം മറച്ചിട്ടും തന്നെ ബുദ്ധിപരമായി പിടികൂടിയെന്നും അറിയുന്നവന്‍റെ കയ്യിൽ വടികൊടുത്താൽ എറിഞ്ഞ് കൊള്ളിക്കുമെന്നുമായിരുന്നു പ്രതിയുടെ രസകരമായ പ്രതികരണം. കൊല്ലം തെൻമല ഇടമണിൽ മലഞ്ചരക്ക് കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പുനലൂർ സ്വദേശി മുകേഷിനെയും മറ്റ് മൂന്ന് പേരെയും പിടികൂടിയത്.
മലഞ്ചരക്ക് കട കുത്തിത്തുറന്ന് 85000 രൂപയും 200 കിലോ ഉണക്ക കുരുമുളകുമാണ് പ്രതികൾ മോഷ്ടിച്ചത്. സംഭവത്തില്‍ 4 പേർ പൊലീസിന്‍റെ പിടിയിലായി. മോഷണ മുതൽ പുനലൂരിലെ ഒരു കടയിലാണ് വിറ്റത്. സംഭവത്തില്‍ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചിരുന്നു. അപ്പോഴാണ് മോഷണത്തെ കുറിച്ചുള്ള ചോദ്യത്തോട് മുഖ്യപ്രതിയായ പുനലൂർ സ്വദേശി മുകേഷിന്‍റെ രസകരമായ മറുപടി.
മോഷണ മുതൽ വിൽക്കുന്ന കടകളും പിന്നീടുള്ള കവർച്ചയ്ക്ക് മുകേഷ് തെരഞ്ഞെടുത്തിരുന്നു. മോഷണ മുതൽ വിവിധ കടകളിൽ വിൽപന നടത്താൻ സഹായിക്കുന്നവരാണ് മറ്റ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. മുകേഷിന്‍റെ പേരിൽ നിരവധി മോഷണ കേസുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Post a Comment