ഉത്തരകാശിയില്‍ ഉണ്ടായ മേഘവിസ്ഫോടനത്തില്‍‍ കനത്ത നാശനഷ്ടം. ദുരിതാശ്വാസ പ്രവര്‍‍ത്തനങ്ങള്‍‍ പുരോഗമിക്കുന്നു.

ഉത്തരാഖണ്ഡില്‍‍ ഉത്തരകാശി ജില്ലയിലെ  ധരാലിയില്‍ ‍മേഘവിസ്ഫോടനത്തില്‍‍ കനത്ത നാശനഷ്ടം. ഘീര്‍ഗംഗ നദികരകവിഞ്ഞൊഴുകുകയാണ്. 40ഓളം  പേരെ കാണാതായി റിപ്പോ൪ട്ട്. രക്ഷാ ദുരിതാശ്വാസ പ്രവര്‍‍ത്തനങ്ങള്‍‍ പുരോഗമിക്കുകയാണ്. 

കരസേന,  ദേശീയ- സംസ്ഥാന ദുരന്ത പ്രതികരണ സേനകളെ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.  സംഭവത്തില്‍ ഉത്താരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അതീവ ദുഃഖം രേഖപ്പെടുത്തി. 

മിന്നല്‍ പ്രളയം സംബന്ധിച്ച് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും  ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചു.  മൂന്ന് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സംഘത്തേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post