10.08.2025 തീയതിയിൽ കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപ്പർ (കാറ്റഗറി നം. 02/2025), അസിസ്റ്റൻ്റ് ലൈൻമാൻ (കാറ്റഗറി നം. 12/2025) എന്നീ തസ്തികകളിലേക്ക് ഉള്ള പൊതു പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ അസിസ്റ്റന്റ് ലൈൻമാൻ (കാറ്റഗറി നം. 12/2025) എന്ന തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന വിവരം അറിയിക്കുന്നു.
പ്രസ്തുത സാഹചര്യത്തിൽ 10.08.2025 ന് ഉച്ച കഴിഞ്ഞ് 01.30 മണി മുതൽ 03.15 മണി വരെ നടത്തുന്ന പൊതു പരീക്ഷയിൽ ഹെൽപ്പർ (കാറ്റഗറി Mo. 02/2025) തസ്തികയിലേയ്ക്ക് മാത്രം അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ പങ്കെടുക്കേണ്ടതില്ല. ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപ്പർ (കാറ്റഗറി നം. 02/2025) തസ്തികയിലേയ്ക്കുള്ള പുതുക്കിയ പരീക്ഷതീയതി പിന്നീട് അറിയിക്കുന്നതാണ്.
തസ്തികയോടൊപ്പം ഒ.എം.ആർ പരീക്ഷ നിശ്ചയിച്ചിരുന്ന അസിസ്റ്റന്റ് ലൈൻമാൻ (കാറ്റഗറി നം. 12/2025) തസ്തികയിലേയ്ക്കുള്ള പരീക്ഷയിൽ യാതൊരുവിധ മാറ്റമുണ്ടായിരിക്കുന്നതല്ല എന്ന വിവരവും അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.kdrb.kerala.gov.in) സന്ദർശിക്കുക.
Post a Comment