തിരുവനന്തപുരം: “നമുക്കൊന്നിക്കാം സുരക്ഷിത ബാല്യങ്ങൾക്കായ്” എന്നആപ്തവാക്യം ഉയർത്തി പിടിച്ചു കൊണ്ട് കുട്ടികളുടെ സുരക്ഷക്കും അവരുടെ ഉന്നമനത്തിനും വേണ്ടി രൂപീകൃതമായ യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൌണ്ടേഷന്റെ (United Child Protection Team Foundation ) ഔദ്യോഗിക ലോഗോ പ്രകാശനവും, ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പർ പ്രഖ്യാപനവും നടന്നു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ബഹുമാനപ്പെട്ട ജി.ആർ. അനിൽ ഔദ്യോഗിക ലോഗോ പ്രകാശനം നടത്തി. ചൈൽഡ് വെൽഫയർ കമ്മിറ്റി (CWC) ചെയർപേഴ്സൺ ഷാനിബാ ബീഗം സംഘടനയുടെ ടോൾ ഫ്രീ ഹെപ്പ്ലൈൻ നമ്പർ പ്രഖ്യാപനം നിർവഹിച്ചു.
കഴിഞ്ഞ 10 വർഷത്തോളം കുട്ടികളുടെ വിവിധ ക്ഷേമ പ്രവർത്തന മേഖലകളിൽ പ്രവർത്തിച്ചു പരിചയമുള്ള ഒരു കൂട്ടം ആളുകൾ ചേർന്ന് മിനിസ്റ്ററി ഓഫ് കോർപ്പറേറ്റ് അഫേഴ്സിൽ രജിസ്റ്റർ ചെയ്ത ഈ കൂട്ടായ്മയുടെ പ്രവർത്തനം കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളികൾ അധികം താമസിക്കുന്ന ജി സി സി ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പ്രവർത്തനം വ്യാപിക്കുകയാണ് ലക്ഷ്യം.
കോഴിക്കോട് ഫാറൂക്കിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ 24x7 ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പർ 1800 425 2025 ആണ്. ലോഗോ പ്രകാശന ചടങ്ങിൽ യുണൈറ്റഡ് സി പി ടി ഫൌണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ആർ ശാന്തകുമാർ, സാദിഖ് ബേപ്പൂർ, പ്രവീൺ സി കെ സിദ്ധീഖ് കോഴിക്കോട്, അഞ്ജന സിജു എന്നിവർ പങ്കെടുത്തു.
Post a Comment