സ്പോട്ട് അഡ്മിഷന്‍
വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സുകളിലും രണ്ടാം വര്‍ഷ ഡിപ്ലോമ (ലാറ്ററല്‍ എന്‍ട്രി) കോഴ്സുകളിലും ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നാളെ (ഓഗസറ്റ് 14) നടക്കും. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും പങ്കെടുക്കാം. ഒഴിവുകളുടെ വിവരം www.polyadmission.org/let/vacanct ല്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളേജിലെത്തണം. ഫോണ്‍: 04962524920, 9497840006.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ കേരള എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ട്രെയിനി (എന്‍സിഎ ധീവര, കാറ്റഗറി നമ്പര്‍: 561/2024) തസ്തിയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
പേരാമ്പ്രയില്‍ സൗജന്യ തൊഴില്‍മേള
ഇന്റര്‍ ലിങ്കിങ് ഓഫ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായി, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് പേരാമ്പ്ര കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ 'പ്രയുക്തി-2025' എന്ന പേരില്‍ ഓഗസ്റ്റ് 16ന് രാവിലെ 10 മുതല്‍ സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. സെയില്‍സ്, മാര്‍ക്കറ്റിങ്, ഐടി, ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 15ഓളം സ്ഥാപനങ്ങള്‍ പങ്കെടുക്കും. ആയിരത്തോളം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പങ്കെടുക്കാന്‍ 0495 2370176 (എംപ്ലോബിലിറ്റി സെന്റര്‍, കോഴിക്കോട്), 0496 2615500 (കരിയര്‍ ഡവലപ്പ്മെന്റ സെന്റര്‍, പേരാമ്പ്ര) നമ്പറുകളില്‍ ബന്ധപ്പെടണം. സ്പോട്ട് അഡ്മിഷനും ഉണ്ടാകും.
ടെണ്ടര്‍ ക്ഷണിച്ചു
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വഹണം നടത്തുന്ന 14 പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു. ആഗസ്റ്റ് 20ന് ഉച്ച 12 വരെ ടെണ്ടര്‍ ഓണ്‍ലൈനായി സ്വീകരിക്കും. ഫോണ്‍: 04962 2590232.
ഐഎച്ച്ആര്‍ഡി സ്‌പോട്ട് അഡ്മിഷന്‍
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ മോഡല്‍ പോളിടെക്‌നിക് കോളേജുകളിലും പൂഞ്ഞാര്‍ എഞ്ചിനീയറിങ് കോളേജിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത: എസ്എസ്എല്‍സി. അതത് ജില്ലകളിലെ മോഡല്‍ പോളിടെക്‌നിക് കോളേജുകളുമായും പൂഞ്ഞാര്‍ എഞ്ചിനീയറിങ് കോളേജുമായും നേരിട്ട് ബന്ധപ്പെടണം. ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലാണ് പ്രവേശനം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 8547005000. വിശദ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.
എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ
എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/തത്തുല്യം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. https://app.srccc.in/register എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അവസാന തീയതി: ഓഗസ്റ്റ് 10. ഫോണ്‍: 0471 2570471, 9846033001. വിശദ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും.
ഭിന്നശേഷി അദാലത്ത്
ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ആദ്യവാരം ഭിന്നശേഷി അദാലത്ത് സംഘടിപ്പിക്കും. ജില്ലയിലെ ഭിന്നശേഷിക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നിയമപരമായ പരിഹാരത്തിനുള്ള പരാതികള്‍ സെപ്റ്റംബര്‍ 25 വരെ നേരിട്ടോ തപാല്‍, ഇ-മെയില്‍ മുഖേനയോ സ്വീകരിക്കും. പരാതിയോടൊപ്പം പേരും വിലാസവും മൊബൈല്‍ നമ്പറും രേഖപ്പെടുത്തണം. പരാതികള്‍ സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി (ഡിഎല്‍എസ്എ), ജില്ലാ കോടതി കോംപ്ലക്സ്, കോഴിക്കോട് -673032 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0495 2365048.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐടിഐയിലെ വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ്ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളുമായി ഇന്ന് (ഓഗസ്റ്റ് 13) മുതല്‍ 19 വരെ രാവിലെ 10ന് ഐടിഐയില്‍ എത്തണം. ഫോണ്‍: 0495 2373976.
സ്പോട്ട് അഡ്മിഷന്‍
കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. എസ്എസ്എല്‍സി, പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9072592412, 9072592416.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് തുറമുഖ പരിധിയിലെ തെക്കെ കടല്‍പ്പാലത്തിന് സമീപം ലൈസന്‍സ് വ്യവസ്ഥയില്‍ നിര്‍മാണ പ്രവര്‍ത്തനം ഇല്ലാത്ത വിധത്തില്‍ ഒരു മാസത്തേക്ക് എക്‌സിബിഷന്‍/കാര്‍ണിവല്‍ നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 22ന് രാവിലെ 11 വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ബേപ്പൂരിലെ ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0495 2414863, 2414039.
സ്പോട്ട് അഡ്മിഷന്‍ കൗണ്‍സിലിങ്
മലാപ്പറമ്പ് ഗവ. വനിത പോളിടെക്‌നിക് കോളേജിലെ അവസാന സ്‌പോട്ട് അഡ്മിഷന്റെ കൗണ്‍സിലിങ് ഓഗസ്റ്റ് 13,14 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ കോളേജില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും പങ്കെടുക്കാം. രാവിലെ ഒമ്പതിനും 10.30നും ഇടയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. പുതിയ അപേക്ഷകരില്‍നിന്നും നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍നിന്നും രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി അന്ന് രാവിലെ 11ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് അഡ്മിഷന്‍ നടത്തും. ആവശ്യമായ രേഖകളും ഫീസും (ഡിജിറ്റല്‍ പേയ്‌മെന്റ് മാത്രം) കരുതണം. വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും.
Post a Comment