കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ

ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റ്: അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം 

ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റിനോടനുബന്ധിച്ച് നല്‍കുന്ന പ്രത്യേക അവാര്‍ഡുകള്‍ക്ക് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍, മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സിബിഒ, എന്‍ജിഒകള്‍ എന്നിവയില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
കലാ-കായിക, സാഹിത്യ, വിദ്യാഭ്യാസ, സംരംഭകത്വ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നാല് വ്യക്തിഗത അവാര്‍ഡുകളും (ഓരോ മേഖലയില്‍നിന്ന് ഒരാള്‍ക്ക് 10,000 രൂപയും സര്‍ട്ടിഫിക്കറ്റും) ട്രാന്‍സ്ജെന്‍ഡര്‍ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഒരു സിബിഒ, എന്‍ജിഒ (20,000 രൂപയും സര്‍ട്ടിഫിക്കറ്റും) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ (പ്രശസ്തിപത്രവും ഉപഹാരവും) എന്നിങ്ങനെ ഒമ്പത് കാറ്റഗറികളിലാണ് അവാര്‍ഡ് നല്‍കുക.

അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെടുന്നവര്‍ ജീവിച്ചിരിക്കുന്നവരും ട്രാന്‍സ്ജെന്‍ഡര്‍ ഐഡി കാര്‍ഡ് ഉള്ളവരുമാകണം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. സിബിഒ, എന്‍ജിഒകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അപേക്ഷകള്‍ ആഗസ്റ്റ് അഞ്ചിനകം ജില്ലാ സാമൂഹികനീതി ഓഫീസുകളില്‍ നല്‍കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അപേക്ഷകള്‍ എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തണം. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ എന്നിവയുടെ അപേക്ഷകള്‍ ജില്ലാ സാമൂഹികനീതി ഓഫീസുകളിലാണ് നല്‍കേണ്ടത്. ജില്ല പഞ്ചായത്തുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവക്ക് സാമൂഹികനീതി ഡയറക്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കാം. ഫോണ്‍: 0495 2371911.

സി-ഡിറ്റ് കോഴ്‌സുകളില്‍ പ്രവേശനം

സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങളിലൂടെ നടത്തുന്ന പിജി ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് തലങ്ങളിലുള്ള ഐടി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ആഗസ്റ്റ് 10നകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ പഠനകേന്ദ്രങ്ങളില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.tet.cdit.org ല്‍ ലഭിക്കും.

Post a Comment

Previous Post Next Post