'ഓഗസ്റ്റ് 2 ജോർജ്‍കുട്ടി മറക്കാൻ ആഗ്രഹിക്കുന്ന ദിനം, ഓഗസ്റ്റ് 7 നമ്മൾ മറക്കാൻ പാടില്ലാത്ത ദിനം'; ഓർമിപ്പിച്ച് കോഴിക്കോട് കളക്ടർ.

ഇന്ന് ഓഗസ്റ്റ് 2 സിനിമാ പ്രേമികളെ സംബന്ധിച്ച് മറക്കാൻ കഴിയാത്ത ദിവസമാണ്. ദൃശ്യം സിനിമയിലെ ജോർജ്‍കുട്ടിയും കുടുംബവും തൊടുപുഴയിൽ ധ്യാനത്തിന് പോയ ദിവസം. ഇന്ന് ഓഗസ്റ്റ് 2 ശനിയാഴ്ച ജോർജ്‍കുട്ടി മറക്കാൻ ആഗ്രഹിക്കുന്ന ദിനമാണെങ്കിൽ ഓഗസ്റ്റ് 7 വ്യാഴാഴ്ച നമ്മൾ മറക്കാൻ പാടില്ലാത്ത ദിനമാണെന്ന് ഓർമിപ്പിക്കുകയാണ് കോഴിക്കോട് ജില്ലാ കളക്ടർ. അന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തിയ്യതി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുൻപായി ഓഗസ്റ്റ് 7 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. വോട്ടർ പട്ടികയുടെ കരട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 30-ന് പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

https://sec.kerala.gov.in/rfs/search/index - ഈ ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങളുടെ വോട്ടർ ഐ ഡി കാർഡ് നമ്പർ കൊടുത്ത് സെർച്ച് ചെയ്താൽ നിങ്ങളുടെ വോട്ട് ഉണ്ടോ ഇല്ലയോ എന്ന് അറിയാം. ഉണ്ടെങ്കിൽ പഞ്ചായത്ത്‌ / നഗരസഭ, വാർഡ്, പോളിംഗ് സ്റ്റേഷൻ എന്നിവ അറിയാം.

https://www.sec.kerala.gov.in/public/search/voter - ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പഞ്ചായത്ത് / നഗരസഭ, നിങ്ങളുടെ പേര് അല്ലെങ്കിൽ വോട്ടർ ഐ ഡി നമ്പർ നൽകി സെർച്ച് ചെയ്താൽ നിങ്ങളുടെ വോട്ട് ഉണ്ടോ ഇല്ലയോ എന്ന് അറിയാം.

https://www.sec.kerala.gov.in/public/voters/list -വോട്ടർ പട്ടിക കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post