കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

സ്വാമി വിവേകാനന്ദ യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2024ലെ സ്വാമി വിവേകാനന്ദ യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹിക പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, കല, സാഹിത്യം, കായികം, സംരംഭകത്വം, കൃഷി, എന്നീ മേഖലകളിൽ മികച്ച പ്രവര്‍ത്തനം നടത്തിയവർക്കാണ് പുരസ്‌കാരം ലഭിക്കുക. പ്രായപരിധി: 18 - 40. പുരസ്‌കാരനായി സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. അതത് മേഖലയുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരു വ്യക്തിയെ നോമിനേറ്റ് ചെയ്യാം. പുരസ്‌കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും നൽകും. 

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള യൂത്ത്/ യുവ/ അവളിടം ക്ലബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച ക്ലബിന് 30,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. ജില്ലാ തലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ

 ക്ലബുകളെയാണ് സംസ്ഥാന തലത്തില്‍ അവാര്‍ഡിനായി പരിഗണിക്കുക. അപേക്ഷാ ഫോറത്തിന് www.ksywb.kerala.gov.in സന്ദർശിക്കുക. സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. അപേക്ഷകള്‍ അയക്കേണ്ട വിലാസം: കേരള സംസ്ഥാന യുവ ജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, സിവില്‍ സ്റ്റേഷൻ, ബി - ബ്ലോക്ക്, ആറാം നില, കോഴിക്കോട്. ഫോണ്‍: 0495-2373371.

അക്ഷര കേരളം സർവേയ്ക്കു തുടക്കം

സാക്ഷരതാ മിഷൻ നടത്തുന്ന ഉല്ലാസ് പദ്ധതി, തുല്യത കോഴ്സുകൾ എന്നിവയിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ അൽഫോൻസാ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അക്ഷര കേരളം സർവേ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലും വിവരശേഖരണം നടത്തും.

ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ റംല ചോലയ്ക്കൽ, വികസന കാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ലിസി മാളിയേക്കൽ, മെമ്പർ അപ്പു കോട്ടയിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫാദർ ഷിജു മാത്യു, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി വി ശാസ്ത പ്രസാദ്,  പ്രേരക് കെ സജ്ന, റിസോഴ്സ് പേഴ്സൺ സോന ഡോണി, എൻഎസ്എസ് വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഗതാഗത നിയന്ത്രണം

സംസ്ഥാനപാത 38ൽ കരുവന്നൂർ മുതൽ കൈതക്കൽ വരെ പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഗതാഗത നിയന്ത്രണം

ബപ്പങ്ങാട് അണേലക്കടവ് റോഡിൽ കലുങ്കിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വലിയ വാഹനങ്ങൾക്ക് അണേലക്കടവ് നിന്നും വൈദ്യരങ്ങാടി -മുത്താമ്പി വഴി കൊയിലാണ്ടി (ബപ്പങ്ങാട്) എത്താവുന്നതാണ്.

ഫെസിലിറ്റേറ്റർ നിയമനം

കാവിലുംപാറ ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ നിർവ്വഹണം നടത്തുന്ന പദ്ധതിയിലേക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ കരാറടിസ്ഥാനത്തിൽ നിയമിക്കും. യോഗ്യത: എം.എസ്.ഡബ്ല്യു/ വുമൺ സർവ്വീസ്, സൈക്കോളജി, സോഷ്യോളജി എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദം. ഉദ്യോഗാർത്ഥികൾ എല്ലാ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം സെപ്റ്റംബർ ഒമ്പതിന് രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ടെത്തണം. ഫോൺ: 9048689869.

എൻടിസി കൈപ്പറ്റണം

കൊയിലാണ്ടി ഇൻഫോ ടെക് കംപ്യൂട്ടർ അക്കാദമിയിൽ നിന്നും 2010-2011 വർഷത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡ് വിജയിച്ച സി കെ നിജിൽ, സി പി അഹമ്മദ് വാഹിദ്  എന്നിവരുടെ എൻടിസികൾ തെളിവ് സഹിതം എത്തി കൊയിലാണ്ടി ഐടിഐ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സ്

ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗവ. ഐടിഐയിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 8281723705.

ഏകദിന ശില്പശാല

കെഎഎസ്ഇ (കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്) നടപ്പിലാക്കുന്ന ജില്ല നൈപുണ്യ വികസന കേന്ദ്രത്തിൽ 'ഹൗ ടു ഡെക്കറേറ്റ് യുവർ കേക്ക് ' എന്ന വിഷയത്തിൽ ഓഗസ്റ്റ് 30ന് ഏകദിന ശില്പശാല സംഘടിപ്പിക്കും. താല്പര്യമുള്ളവർ 9188925509 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് നിയമനം 

ഇംഹാൻസിൽ ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തും. യോഗ്യത: ബാച്ചിലർ ഇൻ ഒക്യൂപ്പേഷണൽ തെറാപ്പി. പ്രവൃത്തി പരിചയം ഉള്ളവർക്ക് മൂൻഗണന. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 29ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം, കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലുള്ള ഇംഹാൻസിൽ എത്തണം. വിശദവിവരങ്ങൾക്ക് www.imhans.ac.in സന്ദർശിക്കുക. ഫോൺ: 0495 2359352.

Post a Comment

Previous Post Next Post