ഓണം റേഷന്‍ വിതരണം
ഓണത്തോടനുബന്ധിച്ച് സാധാരണ റേഷന്‍ വിഹിതത്തിന് പുറമെ കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ പിഎച്ച്എച്ച് (പിങ്ക്), എന്‍പിഎസ് (നീല), എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുടമകള്‍ക്ക് യഥാക്രമം അഞ്ച്, പത്ത്, 15 കി.ഗ്രാം വീതം അരി നല്‍കും. എത്രയും വേഗം ബന്ധപ്പെട്ട കടകളില്‍നിന്ന് കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഇന്‍സ്ട്രക്ടര്‍ നിയമനം
പേരാമ്പ്ര ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ രണ്ട് ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ബി.ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഐടിഐ/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും (രണ്ടെണ്ണം) സഹിതം ഓഗസ്റ്റ് 19ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 9400127797.
ടീം സെലക്ഷന്‍
പാലക്കാട് നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ അട്യാ-പട്യാ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീം സെലക്ഷന്‍ (ഓഗസ്റ്റ് 17) രാവിലെ ഒമ്പതിന് തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 2011 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവര്‍ സ്‌പോര്‍ട്സ് കിറ്റുമായി റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 9388603657, 7012723007.
മരം ലേലം
കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പഴയ കെട്ടിടത്തിനും പൊലീസ് മ്യൂസിയം കെട്ടിടത്തിനും ഇടയില്‍ അപകടാവസ്ഥയിലുള്ള ബദാം, ചരല്‍ കൊന്ന മരങ്ങള്‍ ഓഗസ്റ്റ് 25ന് രാവിലെ 11ന് കോഴിക്കോട് സിറ്റി ട്രാഫിക് സ്റ്റേഷന്‍ പരിസരത്ത് പരസ്യമായി പുനര്‍ലേലം ചെയ്യും.
വെറ്ററിനറി സര്‍ജന്‍ നിയമനം
ജില്ലാ വെറ്ററിനറി കേന്ദ്രം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റില്‍ പരമാവധി 90 ദിവസത്തേക്ക് വെറ്ററിനറി സര്‍ജനെ നിയമിക്കും. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടാകണം. സര്‍ജറിയുമായി ബന്ധപ്പെട്ട യോഗ്യതകള്‍ ഉണ്ടെങ്കില്‍ അധിക യോഗ്യതയായി കണക്കാക്കും. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അധിക യോഗ്യതയുണ്ടെങ്കില്‍ അതിന്റെ രേഖകളും സഹിതം (ഓഗസ്റ്റ് 18) രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.
ഐടിഐ പ്രവേശനം
മാളിക്കടവ് ഐടിഐയില്‍ നോണ്‍ മെട്രിക് ട്രേഡിലെ അപേക്ഷകരുടെ കൗണ്‍സിലിങ് ഓഗസ്റ്റ് 18ന് നടക്കും. 170ല്‍ കൂടുതല്‍ ഇന്‍ഡക്‌സ് മാര്‍ക്ക് ലഭിച്ചവര്‍ രക്ഷിതാവിനൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം. രാവിലെ ഒമ്പത് മുതല്‍ പത്ത് വരെയാണ് രജിസ്‌ട്രേഷന്‍. ഫോണ്‍: 0495 2377016.
പുനര്‍ലേലം
ബേപ്പൂര്‍ തുറമുഖ ഓഫീസ് വളപ്പിലെ മുറിച്ചുമാറ്റിയ പ്ലാവ് പുനര്‍ലേലത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 24ന് ഉച്ചക്ക് 12 വരെ ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ സ്വീകരിക്കും. ഉച്ചക്ക് രണ്ടിന് ഓഫീസില്‍ ലേലം നടക്കും. ഫോണ്‍: 0495 2414863.
മസ്റ്ററിങ് നടത്തണം
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം പെന്‍ഷന്‍ 2024 ഡിസംബര്‍ 31 വരെ അനുവദിച്ച ഗുണഭോക്താക്കള്‍ ഓഗസ്റ്റ് 24നുള്ളില്‍ അക്ഷയ കേന്ദ്രങ്ങല്‍ വഴി ബയോമെട്രിക് മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍: 9946001747, 0495 2366380.
Post a Comment