ഇന്ന് ലോക സിംഹദിനം. ഗുജറാത്തിലെ ബർഡ വന്യജീവി സങ്കേതത്തിൽ നടക്കുന്ന ദിനാഘോഷങ്ങളിൽ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് പങ്കെടുക്കും.

ഇന്ന് ലോക സിംഹദിനം. ഗുജറാത്തിലെ ബർഡ വന്യജീവി സങ്കേതത്തിൽ നടക്കുന്ന ദിനാഘോഷങ്ങളിൽ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്  പങ്കെടുക്കും. ലോകമെമ്പാടുമുള്ള സിംഹങ്ങളുടെ പരിപാലനത്തെയും സംരക്ഷണത്തെയും കുറിച്ച് അവബോധം വളർത്തുക എന്നതാണ് എല്ലാ വർഷവും ആഗസ്റ്റ് 10ന് ആഘോഷിക്കപ്പെടുന്ന ലോക സിംഹ ദിനത്തിന്റെ ലക്ഷ്യം. 

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഗുജറാത്ത് സർക്കാരിന്റെ വനം, പരിസ്ഥിതി വകുപ്പുമായി സഹകരിച്ചാണ് ബർദ വന്യജീവി സങ്കേതത്തിൽ ലോക സിംഹ ദിനാചരണം സംഘടിപ്പിക്കുന്നത്. ഗുജറാത്തിൽ, സൗരാഷ്ട്ര മേഖലയിൽ മാത്രം കാണപ്പെടുന്ന ഒരു സവിശേഷ പാരിസ്ഥിതിക, സാംസ്‌കാരിക നിധിയാണ് ഏഷ്യൻ സിംഹം. 

2020 മുതൽ ഗുജറാത്തിലെ സിംഹങ്ങളുടെ എണ്ണം 32 ശതമാനം വർദ്ധിച്ചു.സിംഹങ്ങളുടെ എണ്ണം 2020 ൽ 674 ആയിരുന്നത് 2025 മെയ് മാസത്തെ കണക്കെടുപ്പ് അനുസരിച്ച് 891 ആയി ഉയർന്നിട്ടുണ്ട്.


Post a Comment

Previous Post Next Post