കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളിക്ക് 60 വയസ്സ് പൂർത്തിയാകുമ്പോൾ നൽകി വരുന്ന അതിവർഷാനുകൂല്യം 2017 വരെ മാത്രമേ ലഭിച്ചിട്ടുള്ളൂ. കുടിശ്ശികയായ അതിവർഷാനുകൂല്യം ഉടൻ അംഗങ്ങൾക്ക് നൽകണമെന്നും പെൻഷൻ കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും ഉടൻ നൽകണമെന്നും എൻ.കെ.ടി.എഫ്. കോഴിക്കോട് ജില്ലാ കമ്മറ്റി ക്ഷേമനിധി ബോർഡിനോടും കേരള സർക്കാരിനോടും ആവിശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാപ്രസിഡൻ്റ് പി.കെ ഗോപാലൻ അധ്യക്ഷത വഹിച്ചു. ടി.കെ സ്വാമി (സംസ്ഥാന സെക്രട്ടറി), ഇ.വി ദിനേശ്കുമാർ (പേരാമ്പ്ര), കെ.എം. മനോജ് കുമാർ (എലത്തൂർ), പി.എം പി നടേരി (കൊയിലാണ്ടി) എം. സുകു. (കുന്ദമംഗലം), കെ.സി കുഞ്ഞി കേളപ്പൻ (ചെറുവണ്ണൂർ) എന്നിവർ സംസാരിച്ചു.
Post a Comment