പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം.

മാള പുത്തന്‍ചിറയില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസ്സിന് തീപിടിച്ചു. പുത്തന്‍ചിറ മങ്കിടി ജംഗ്ഷനിലെ പി.സി.കെ. പെട്രോള്‍ പമ്പിലാണ് അപകടം. അപകട സമയം ആറു ബസ്സുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു.  ബസ് പൂര്‍ണമായി കത്തി നശിച്ചു. 

ബസ് നിര്‍ത്തിയതിന് തൊട്ടടുത്താണ് പെട്രോള്‍ പമ്പിന്റെ ഓഫിസ് മുറി. തീ അവിടേക്ക് പടര്‍ന്നെങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടായിട്ടില്ല. പെട്രോള്‍ പമ്പിലേക്ക് തീ പടരാത്തത് വലിയ ദുരന്തം ഒഴിവാക്കി.   

രാത്രി സമീപത്ത് കൂടെ പോയ യാത്രക്കാരാണ് തീപടരുന്നത് കണ്ടത്. ഉടന്‍ അഗ്നിശമനസേന എത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. തീപിടിക്കാനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Post a Comment

Previous Post Next Post