വിഷന്‍ പ്ലസ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
പ്ലസ് ടു പഠനത്തിന് ശേഷമുള്ള വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളില്‍ പ്ലസ്ടു പഠിച്ച വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷാ പരിശീലനത്തിന് 54,000 രൂപയാണ് പട്ടികജാതി വികസന വകുപ്പ് പദ്ധതി വഴി അനുവദിക്കുക.
സ്റ്റേറ്റ് സിലബസില്‍ ഒരു വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് പ്ലസ് ടു/വിഎച്ച്എസ്ഇ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും, എഞ്ചിനീയറിങ് എന്‍ട്രന്‍സിന് ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും വാങ്ങി പാസായവര്‍ക്ക് അപേക്ഷിക്കാം.
പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്, മാത്‌സ് വിഷയങ്ങളില്‍ എ 2 ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുള്ള സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും എ ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുള്ള ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. സംസ്ഥാന തലത്തില്‍ എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
അപേക്ഷയോടൊപ്പം ജാതി, വരുമാനം (വരുമാന പരിധി ആറ് ലക്ഷം രൂപ) എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രവും ബില്ലുകളും, പഞ്ചായത്ത്/ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ഓഫീസില്‍നിന്ന് ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം, പ്ലസ് ടു മാര്‍ക്ക്‌ലിസ്റ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സെപ്റ്റംബര്‍ 17ന് വൈകീട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 0495 2370379, 2370657.
മെഡിക്കല്‍ ഓഡിറ്റര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 360 ദിവസത്തേക്ക് മെഡിക്കല്‍ ഓഡിറ്ററെ നിയമിക്കും. യോഗ്യത: ജിഎന്‍എം/ബി എസ് സി നഴ്സിങ്, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രതിദിന വേതനം: 760 രൂപ. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 25ന് രാവിലെ 11ന് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2357457.
ഡിഗ്രി, പി.ജി സീറ്റൊഴിവ്
താമരശ്ശേരി കോരങ്ങാട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിഎ ഇംഗ്ലീഷ്, ബിബിഎ, ബിസിഎ, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ നാല് വര്‍ഷ ബിരുദ കോഴ്സുകളിലും എം.കോം, എംഎ ഇംഗ്ലീഷ് പി.ജി കോഴ്സുകളിലും സീറ്റൊഴിവുണ്ട്. വിദ്യാര്‍ഥികള്‍ നേരിട്ടെത്തണം. ഫോണ്‍: 0495 2223243, 8547005025.
അപേക്ഷ ക്ഷണിച്ചു
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒ.ആര്‍.സി പദ്ധതിയുടെ വിവിധ പരിശീലന പരിപാടികളിലേക്ക് പരിശീലകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയം, പരിശീലന പരിചയം/ബിരുദം, രണ്ട് വര്‍ഷം കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയം, പരിശീലന പരിചയം. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് 2025 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. ജില്ല ശിശു സംരക്ഷണ ഓഫീസ്, ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് എന്ന വിലാസത്തില്‍ അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ഓഗസ്റ്റ് 31ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 0495 2378920.
സ്പോട്ട് അഡ്മിഷന്‍
പേരാമ്പ്ര ഗവ. ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 26ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും 2,620 രൂപ ഫീസും സഹിതം ഐടിഐയില്‍ എത്തണം. ഫോണ്‍: 9400127797, 9496918562.
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് തുറമുഖ പരിധിയിലെ ഗാന്ധിറോഡ് ജങ്ഷന് എതിര്‍വശത്തെ ബീച്ചില്‍നിന്ന് (20 സെന്റ് സ്ഥലം) ആറ് മാസത്തേക്ക് വാഹന പാര്‍ക്കിങ് ഫീസ് പിരിച്ചെടുക്കാന്‍ ലേലം/ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 30ന് ഉച്ചക്ക് 12 വരെ ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0495 2414863, 2767709.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് തുറമുഖ പരിധിയിലെ തെക്കെ കടല്‍പ്പാലത്തിന് സമീപത്തെ സ്ഥലത്ത് ലൈസന്‍സ് വ്യവസ്ഥയില്‍ നിര്‍മാണ പ്രവര്‍ത്തനം ഇല്ലാത്തവിധം ഒരു മാസത്തേക്ക് എക്‌സിബിഷന്‍/കാര്‍ണിവല്‍ നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 വരെ ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0495 2414863, 2414039.
മത്സ്യബന്ധന യാന വിതരണം: അപേക്ഷ ക്ഷണിച്ചു
ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ വിതരണം ചെയ്യുന്ന പി.എം.എം.എസ്.വൈ (2023-24) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ യൂണിറ്റ് കോസ്റ്റ് ഒരു കോടി 20 ലക്ഷം രൂപയാണ്. ഇതില്‍ 40 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയും 60 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. കേന്ദ്ര ഫിഷറീസ് മന്ത്രാലയം പ്രഖ്യാപിച്ച അംഗീകൃത സ്റ്റാന്‍ഡേര്‍ഡ് ആഴക്കടല്‍ മത്സ്യബന്ധന കപ്പലിന്റെ രൂപകല്‍പ്പനയും സവിശേഷതകളും (എ.എസ്.ഡി.ഡി.എസ്) അനുസരിച്ചുള്ള യാനങ്ങള്‍ക്കാണ് സബ്സിഡി ലഭിക്കുക.
വിശദാംശങ്ങള്‍ ഫിഷറീസ് വകുപ്പ് വെബ്‌സൈറ്റില്‍ ലഭിക്കും. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ സെപ്റ്റംബര്‍ അഞ്ചിനകം കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കോനാട് ബീച്ചിലുള്ള ഓഫീസിലോ ddfcalicut@gmail.com എന്ന ഇ-മെയിലിലോ നല്‍കണം. വിവരങ്ങള്‍ക്ക് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ഫിഷറീസ് സ്റ്റേഷന്‍, ജില്ലയിലെ മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടാം. ഫോണ്‍: 0495 2383780.
സ്പോട്ട് അഡ്മിഷന്‍
വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സുകളായ ബയോ-മെഡിക്കല്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്സ് എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 25ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. എസ്എസ്എല്‍സി പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ഓഗസ്റ്റ് 25നകം നേരിട്ടെത്തി അപേക്ഷ നല്‍കണം. ഫോണ്‍: 04962524920, 9497840006.
വ്ളോഗര്‍മാരുടെ പാനലില്‍ അംഗമാകാം
കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താന്‍ താല്‍പര്യമുള്ള വ്ളോഗര്‍മാര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്നിവരില്‍നിന്ന് ഐ & പി ആര്‍ ഡിയുടെ പാനലില്‍ അംഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. മൂന്ന് ലക്ഷമെങ്കിലും ഫോളോവര്‍മാരുള്ള വ്ളോഗര്‍മാര്‍ക്കും യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയില്‍ നല്‍കിയിട്ടുള്ള വീഡിയോ കണ്ടന്റുകള്‍ക്ക് മിനിമം 10 ലക്ഷം റീച്ച് ലഭിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും അപേക്ഷിക്കാം.
വിഷയാധിഷ്ഠിത വ്‌ളോഗുകള്‍ തയാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്‌സിന്റെ എണ്ണം, വ്ളോഗിന്റെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകള്‍, വ്യക്തിവിവരങ്ങള്‍ എന്നിവ സഹിതം vloggersprd@gmail.com എന്ന മെയില്‍ ഐഡിയില്‍ ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം. പ്രായപരിധിയില്ല. സ്വന്തം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കണ്ടന്റുകള്‍ സ്വയം ക്രിയേറ്റ് ചെയ്യുന്നവരും വകുപ്പിന്റെ ആവശ്യപ്രകാരം മികവുറ്റ വ്ളോഗുകള്‍ തയാറാക്കാന്‍ സന്നദ്ധതയുമുള്ളവരാകണം. കൂടുതല്‍ വിവരങ്ങള്‍ prd.kerala.gov.in ല്‍ ലഭ്യമാണ്.
ചപ്പാത്തി മേക്കിങ് മെഷിന്‍: ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ ജയിലിലെ ഭക്ഷ്യനിര്‍മാണ യൂണിറ്റില്‍ പുതിയ ചപ്പാത്തി മേക്കിങ് മെഷിന്‍ സ്ഥാപിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒന്ന് വൈകീട്ട് മൂന്ന് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2722340.
ടെണ്ടര്‍ ക്ഷണിച്ചു
തോടന്നൂര്‍ ഐസിഡിഎസ് ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം (കാര്‍/ജീപ്പ്) വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ രണ്ട് ഉച്ചക്ക് രണ്ട് മണി. ഫോണ്‍: 0496 2592722.
Post a Comment