വനിതാ തൊഴിലാളികൾക്കായുള്ള എമർജൻസി സർവ്വീസ് വാഹനം മേയർ ഡോ: ബീനാ ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു.

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ എം ആർ.എഫ് ആയ ഗ്രീൻവേംസ് താമരശ്ശേരി  എം.ആർ.എഫ് യൂണിറ്റിൽ ജോലി ചെയ്യുന്ന വനിതാ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ എമർജൻസി സർവ്വീസ് വാഹനം കോഴിക്കോട്  നഗരസഭ മേയർ ഡോ: ബീനാ ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. പ്ലാൻ്റിലെ 200 തൊഴിലാളികൾക്ക് അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് വാഹനം ഒരുക്കിയത്.

ചടങ്ങിനെത്തിയ മേയർ മാലിന്യ സംസ്കരണ രംഗത്ത് ഗ്രീൻവേംസ് കേരളത്തിൽ  നടപ്പാക്കുന്ന നൂതന പദ്ധതികൾ കൂടുതൽ മനസ്സിലാക്കുകയും  പ്ലാൻ്റ് സന്ദർശിക്കുകയും ചെയ്തു. സ്ത്രീകൾക്ക് മികച്ച അന്തരീക്ഷത്തിലുള്ള തൊഴിലവസരങ്ങൾ നൽകുന്നതിനും, പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിനും ഗ്രീൻ വേംസ് നടത്തുന്ന പ്രവർത്തനം മാതൃകാ പരമാണെന്ന് മേയർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ സീന സുരേഷ് വിശിഷ്ടാതിഥിയായി. ഗ്രീൻവേംസ് സി.ഇ.ഒ. ജാബിർ കാരാട്ട് , ഡയറക്ടർ സി.കെ.എ.ഷമീർ ബാവ, സീനിയർ മാനേജർ ശ്രീരാഗ്,റീജിയണൽ മാനേജർ ലബീബ്,പ്ലാൻ്റ് മാനേജർ ശബീദ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post