മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഭൂപതിവ് ഭേദഗതി നിയമത്തിൻറെ ചട്ടങ്ങൾക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
പട്ടയവ്യവസ്ഥതകൾക്ക് അനുസൃതമല്ലാതെ നടന്നുവരുന്ന നിർമ്മാണവും കൈമാറ്റവും തടയാൻ ഭേദഗതി സഹായകമാവുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പരിശോധിച്ച ശേഷമാണ് ചട്ടങ്ങൾക്ക് അന്തിമരൂപം നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post a Comment