ഷവർമ നിർമ്മാണത്തിനായി കേരള സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയുന്നതിന് വേണ്ടി കോഴിക്കോട് ജില്ലയിൽ അഞ്ച് സ്ക്വാഡുകൾ പരിശോധന നടത്തി. കോഴിക്കോട് ടൗൺ, കൊടുവള്ളി, കുന്നമംഗലം, എലത്തൂർ, വടകര എന്നീ മേഖലകളിലാണ് ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത് ചൊവ്വാഴ്ച രാത്രിയാണ് പ്രത്യേക പരിശോധന നടന്നത്.
പരിശോധനയിൽ ഷവർമ നിർമ്മാണത്തിനായി സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ കർശനമായി പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു ചെറിയ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിനുള്ള നോട്ടീസും വലിയ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ഫൈൻ അടയ്ക്കുന്നതിനുള്ള നോട്ടീസും ആണ് നൽകിയിട്ടുണ്ടുളളത്.
ഇറച്ചി, മുട്ട , ഇറച്ചി വിഭവങ്ങൾ മുതലായവ റിസ്ക് കാറ്റഗറിയിൽ വരുന്ന ഭക്ഷ്യവസ്തുക്കൾ ആയതിനാൽ അവ വളരെ ശ്രദ്ധയോടുകൂടിയും ഹൈജീനിക്കായായിട്ടും പരിപാലിക്കേണ്ടതും പാചകം ചെയ്യേണ്ടതുമാണ്. അല്ലെങ്കിൽ ഫുഡ് പോയിസൺ പോലുളള അപകടങ്ങൾ സംഭവിക്കാം. പച്ച മുട്ടയിൽ കാണപ്പെടുന്ന സാൽമോണല്ല പോലുള്ള ബാക്ടീരിയകൾ ഫുഡ് പോയിസണിന് കാരണമാകും എന്ന് കണ്ടെത്തിയതിനാലാണ് പച്ച മുട്ട ഉപയോഗിച്ച് മയോണൈസ് നിർമ്മിക്കുന്നത് നിരോധിച്ചിട്ടുളളത്.
മുട്ടകൾ പാസ്റ്ററൈസ് ചെയ്തതിനുശേഷം മാത്രമേ മയോണൈസ് നിർമ്മാണത്തിന് ഉപയോഗിക്കാൻ പാടുള്ളൂ . 60 ഡിഗ്രി സെൽഷ്യസ് മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ ചൂടായി കഴിഞ്ഞാൽ മുട്ടയിൽ കാണപ്പെടുന്ന ഇത്തരം ബാക്ടീരിയൽ നശിക്കുകയും മുട്ട പാസ്റ്ററൈസേഷൻ നടത്തി ലഭിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ഇറച്ചികൾ ലഭിച്ച ഉടനെ വളരെ നന്നായി കഴുകുകയും മസാല പുരട്ടി ഫ്രീസറിൽ സൂക്ഷിക്കുകയും വേണം. 2 മണിക്കൂറിൽ കൂടുതൽ ഇറച്ചി സാധാരണ ഊഷ്മാവിൽ ഇരുന്നാൽ അവ കേടാകും . ഹോട്ടലുടമകൾ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
Post a Comment