എളേറ്റിൽ:പപ്പട വ്യവസായ രംഗത്ത് ചെലവു കുറഞ്ഞ യന്ത്രവത്ക്കരണ സാധ്യതകൾ തേടിയ യുവ സംരംഭകൻ സ്വന്തമായി ഡ്രയർ വികസിപ്പിച്ച് പേറ്റന്റ് സ്വന്തമാക്കി. എളേറ്റിൽ കുളിരാന്തിരി മേലെ വൈലങ്കര താഹിർ ത്വൈബയാണ് പേറ്റന്റ് നേടിയെടുത്തത്.
കേരള പപ്പടത്തിന്റെ പരമ്പരാഗത തനത് നിലവാരം നിലനിർത്തി കുറഞ്ഞ ചിലവിൽ കൂടുതൽ പപ്പടം എന്ന നൂതന ആശയത്തിൽ നിർമിച്ച പുതിയ പപ്പട ഡ്രയറിന് ഇന്ത്യൻ പാറ്റെന്റ് നേടിയ താഹിർ ത്വൈബ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽകുമാറിൽ നിന്നും സർട്ടിഫിക്കേറ്റ് ഏറ്റു വാങ്ങി.
പ്രവാസിയായിരുന്ന താഹിർ 7 വർഷം മുൻപാണ് പപ്പട വ്യവസായം ആരംഭിച്ചത്.കുറഞ്ഞ കാലം കൊണ്ടു തന്നെ താഹിറിന്റെ ത്വയ്ബ പപ്പടം
വിപണിയിൽ ഇടം നേടി.മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണു ചെലവ് കുറഞ്ഞ ഡയർ നിർമിക്കുന്നതിൽ വിജയം കണ്ടത്.
പപ്പടം ഉണക്കാനുള്ള ഡയറുകൾക്ക് 7 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയു
ണ്ട്. 3 ലക്ഷം രൂപയുടെ ഡയറാണ് താഹിർ വികസിപ്പിച്ചെടുത്തത്. പേറ്റന്റ് സർട്ടിഫിക്കറ്റ് കഴിഞ്ഞ ആഴ്ചയാണ് ലഭിച്ചത്.
ഏഴാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ചിരുന്ന താഹിർ പിന്നീട് എസ്എസ്എൽസിയും, പ്രീ ഡിഗ്രിയുമെല്ലാം പാസായി. കുളിരാന്തിരി മേലേവൈലങ്കര (മൊരട്ടമ്മൽ) അഹമ്മദ് ഹാജിയുടെയും , ബീവാത്തുവിന്റെയും മകനാണ് താഹിർ ത്വൈബ.
Post a Comment