ജൂലൈ 23ന് നടത്താനിരുന്ന പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ ഗ്രേഡ് II ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍, നേരിട്ടുള്ള നിയമനം), ജലസേചന വകുപ്പില്‍ ഗ്രേഡ് II ഓവര്‍സിയര്‍ (സിവില്‍, എസ്.ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്), കെ.എസ്.ഡി.സിയില്‍ ട്രേസര്‍ (നേരിട്ടുള്ള നിയമനം, എസ്.സി/എസ്.ടി, കാറ്റഗറി നമ്പര്‍: 008/2024, 293/2024, 736/2024) തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ ഓഗസ്റ്റ് 25ലേക്ക് (രാവിലെ 7.15 മുതല്‍ 9.15 വരെ) മാറ്റി. അഡ്മിഷന്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രം, സമയം എന്നിവയില്‍ മാറ്റമില്ലാത്തതിനാല്‍ പഴയ തീയതി പ്രകാരമുള്ള അഡ്മിഷന്‍ ടിക്കറ്റുമായി അതേ പരീക്ഷാ കേന്ദ്രത്തില്‍ എത്തണമെന്ന് ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
Post a Comment