കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പുതുക്കിയ മെനു അനുസരിച്ചുള്ള ഉച്ചഭക്ഷണം ഇന്ന് മുതല്‍ വിതരണംചെയ്യും. ചോറിനു പുറമെ എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിള്‍ ബിരിയാണി, പായസം തുടങ്ങിയവയും കുട്ടികള്‍ക്ക് ലഭിക്കും. റാഗി കൊഴുക്കട്ട, ഇലയട തുടങ്ങിയ വിവിധ വിഭവങ്ങളും മെനുവലുണ്ട്. ചെറു ധാന്യ വിഭവങ്ങള്‍ നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും, പിടിഎയുടെയും, പൊതുസമൂഹത്തിന്‍റെയും സഹായം തേടാമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Post a Comment