കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന് ഐഎസ്ഒ 9001: 2015 അംഗീകാരം ലഭിച്ചു. ഐഎസ്ഒ സ്റ്റേജ് 2 ഓഡിറ്റ് വിജയകരമായി പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ്
സർട്ടിഫിക്കേഷൻ ലഭിച്ചത്. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, കൗൺസിലർമാരായ കുമാരൻ, ഷീന, ജിഷ, സുമതി, സിഡിഎസ് ചെയർപേഴ്സൺമാരായ കെ കെ വിബിന, ഇന്ദുലേഖ, ഉപസമിതി കൺവീനർമാരായ സുധിന, ആരിഫ നസ്നി, ഷീജ, ശാലിനി, ശ്രീകല, ശാലിനി, മിനി, മെമ്പർ സെക്രട്ടറി രമിത, അക്കൗണ്ടന്റ് അനുശ്രീ, ഭരണസമിതി അംഗങ്ങളായ ഷഹന, ജ്യോതി, പുഷ്പ, മെൻറ്റർ ഷീല, ഐ ആർ ജി സ്വാതി എന്നിവർ പങ്കെടുത്തു.
Post a Comment