സ്കൂൾ അവധിക്കാലം ഏപ്രിൽ-മെയ് മാസങ്ങളിൽ നിന്ന് മാറ്റി ജൂൺ, ജൂലായ് മാസങ്ങളിലാക്കുന്നതിനെക്കുറിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി V ശിവൻകുട്ടി. ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യുന്നതാണ് ഇത്തരമൊരു ആശയം മുന്നോട്ട് വയ്ക്കാന്‍ കാരണമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മറ്റു സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ എങ്ങനെ മാതൃകയാക്കാം എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment