അനുവദനീയമല്ലാത്ത ഇളവുകൾ ഉപയോഗിച്ച് ആവശ്യക്കാർക്ക് നികുതി റിട്ടേണ്‍; ഏജന്‍റുമാർക്കെതിരെ IT അന്വേഷണം.

അനുവദനീയമല്ലാത്ത ഇളവുകൾ ഉപയോഗിച്ച് ആവശ്യക്കാർക്ക് റിട്ടേൺ ഫയൽ ചെയ്ത് നൽകുന്ന ഏജൻ്റുമാർക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ അഞ്ച് ഏജൻ്റുമാർ ഇത്തരത്തിൽ പ്രവർത്തിക്കുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി, തിരുവനതപുരം യൂണിറ്റുകളുടെ ഇടപെടലിനെത്തുടർന്നാണ് നടപടി. അന്വേഷണം പുരോഗമിക്കുകയാണെന്നും ഏജന്റുമാർക്കെതിരെ വരുംദിവസങ്ങളിൽ കർശന നടപടിയുണ്ടാകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചില മാസ ശമ്പളക്കാർ ഇത്തരത്തിൽ ആദായ നികുതി റിട്ടേൺ നേടിയതായി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.

Post a Comment

Previous Post Next Post