കീം പ്രവേശന പരീക്ഷയുടെ പുതുക്കിയ മാർക്ക് ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ഈ വർഷത്തെ പ്രവേശന പ്രക്രിയയിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി.

കീം പ്രവേശന പരീക്ഷയുടെ പുതുക്കിയ മാർക്ക് ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ഈ വർഷത്തെ പ്രവേശന പ്രക്രിയയിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി. പരീക്ഷയിലെ മാർക്ക് ഏകീകരണം സംബന്ധിച്ച കേസിൽ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. 

ജസ്റ്റിസ് പിഎസ് നരസിംഹയും ജസ്റ്റിസ് എഎസ് ചന്ദൂർക്കറും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അതേസമയം, വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. 


Post a Comment

Previous Post Next Post