പാലക്കാട് ചങ്ങലീരിയിൽ കഴിഞ്ഞ ദിവസം നിപ ബാധിച്ചു മരിച്ച വ്യക്തിയുടെ മകനും രോഗബാധ സ്ഥിരീകരിച്ചതായി വിവരം. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധയിലാണ് 32 കാരനായ യുവാവിന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം നിലവിൽ പാലക്കാട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
അതേസമയം, പാലക്കാട് നിപ സ്ഥിരീകരിച്ച രണ്ടാമത്തെ രോഗിയുടെ റൂട്ട് മാപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലും സമയങ്ങ ളിലും സന്നിഹിതരായിരുന്നവർ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണ മെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. പാലക്കാട്ടെ നിപ ബാധയുടെ പശ്ചാ ത്തലത്തിൽ അതിർത്തി പ്രദേശങ്ങളിൽ തമിഴ്‌നാട് ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
Post a Comment