സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം. രോഗ ഉറവിടം കണ്ടെത്താനുള്ള ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങൾ തുടരുകയാണ്. പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ 40 ബെഡുകൾ ഉള്ള ഐസോലേഷൻ യൂണിറ്റ് സജ്ജീകരിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രതിരോധ പ്രവർത്തനങ്ങൾക്കായി 26 അംഗ സമിതിയും നിലവിൽ വന്നിട്ടുണ്ട്. നിലവിൽ നിപ സമ്പര്‍ക്കപ്പട്ടികയിൽ 425 പേരാണുള്ളത്. അതേസമയം, രോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിൽസയിലുള്ള പാലക്കാട് സ്വദേശിനിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.
Post a Comment