ഇന്ന് കർക്കടകവാവ്. സംസ്ഥാനത്തെ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ പിതൃ മോക്ഷം തേടി പതിനായിരങ്ങളാണ് എത്തുന്നത്. ആലുവ മണപ്പുറം, പെരുമ്പാവൂർ ചേലാമറ്റം, വയനാട് തിരുനെല്ലി, വരയ്ക്കൽ കടപ്പുറം, തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം, തിരുവല്ലം, ശംഖുമുഖം, തിരുമുല്ലവാരം, പമ്പ ത്രിവേണി, തുടങ്ങിയ ഇടങ്ങളിൽ പിതൃതർപ്പണ കർമങ്ങൾ നടക്കുന്നുണ്ട്.
ശക്തമായ നീരൊഴുക്കുള്ളതിനാൽ പത്തനംതിട്ടയിൽ പമ്പ, അച്ചൻകോവിൽ, മണിമല നദികളില്‍ ജാഗ്രത നിർദേശം നൽകി. ഭാരതപ്പുഴ, പെരിയാർ തുടങ്ങിയ നദീതീരങ്ങളിലും പാപനാശം, പയ്യാമ്പലം ഉൾപ്പടെയുള്ള കടലോരങ്ങളിലും ബലി തർപ്പണത്തിനെ ത്തുന്നവർ ജാഗ്രത പുലർത്തണം. തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് പേരാണ് ഇന്ന് ബലിതർപ്പണത്തിനെത്തിയത്.
Post a Comment