സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് എട്ടു ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 27 വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കണ്ണൂർ ജില്ലയിൽ ശക്തമായി തുടരുന്ന മഴ ജന ജീവിതത്തെ ബാധിച്ചു. വഴിയോര കച്ചവടക്കാരും, സാധനങ്ങൾ നടന്നു വിൽക്കുന്നവരുമാണ് ഏറെ ദുരിതത്തിൽ. കനത്ത മഴയിൽ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
Post a Comment