പന്ത്രണ്ട് കോട്ടകളുടെ ശൃംഖലയായ ‘മറാത്ത സൈനിക ഭൂപ്രദേശങ്ങൾ’ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചു.

ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന് ആഗോളതലത്തിൽ മറ്റൊരു അംഗീകാരം.  ‘മറാത്ത സൈനിക ഭൂപ്രദേശങ്ങൾ’  യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചു.  17-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ട് വരെയുള്ള മറാത്ത സാമ്രാജ്യത്തിന്റെ സൈനിക തന്ത്രങ്ങളുടെയും വാസ്തുവിദ്യാ വൈഭവത്തിന്റെയും പ്രതീകമായ പന്ത്രണ്ട് കോട്ടകളുടെ ശൃംഖലയ്ക്കാണ് അംഗീകാരം.

 മഹാരാഷ്ട്രയിലെ 11 കോട്ടകളും തമിഴ്‌നാട്ടിലെ ഒരു കോട്ടയും ഇതിൽ ഉൾപ്പെടുന്നു.  പാരീസിൽ ചേര്‍ന്ന ലോക പൈതൃക കമ്മിറ്റി യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ഈ ചരിത്ര നേട്ടത്തിൽ രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ചു. 

Post a Comment

Previous Post Next Post