ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി.
ചിത്രത്തിന്റെ റീ എഡിറ്റ് ചെയ്ത പതിപ്പിനാണ് സെൻസർ ബോർഡ് അനുമതി നൽകിയത്. സെന്‍സര്‍ ബോര്‍ഡിന്റെ തിരുവനന്തപുരത്തെ ഓഫീസിലാണ് റീ എഡിറ്റ് ചെയ്ത ചിത്രം സെൻസറിങ്ങിനായി സമര്‍പ്പിച്ചിരുന്നത്.
പേരിനെച്ചൊല്ലി വിവാദമായ ‘ജെ.എസ്.കെ’ സിനിമയുടെ സബ് ടൈറ്റിലിൽ ജാനകി എന്ന പേരിനൊപ്പം ‘വി’ എന്നുകൂടി ചേർത്താൽ പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. ഇത് നിർമാതാക്കൾ ഹൈക്കോടതിയിൽ സമ്മതിച്ചിരുന്നു.
Post a Comment