നിയമസഭാ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ സമർപ്പിച്ച രണ്ടു ഹർജികൾ പിൻവലിക്കാൻ കേരളത്തിന് സുപ്രീം കോടതിയുടെ അനുമതി. നീക്കത്തിനെതിരെ കേന്ദ്ര സർക്കാർ ഉയർത്തിയ വാദങ്ങൾ പരമോന്നത കോടതി തള്ളി. ജസ്റ്റിസ് PS നരസിംഹ, ജസ്റ്റിസ് AS ചന്ദുർക്കർ എന്നിവവരടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം. ഹർജി പിൻവലിക്കുന്നതിൽ നിന്നും പരാതിക്കാരനെ തടയാനാവില്ലെന്ന് ജസ്റ്റിസ് P.S.നരസിംഹ അഭിപ്രായപ്പെട്ടു.
Post a Comment