കാണാതായ റഷ്യൻ വിമാനം ചൈന അതിർത്തിക്കടുത്ത് തകർന്ന നിലയിൽ കണ്ടെത്തി.

അഞ്ചുകുട്ടികളടക്കം 43 യാത്രക്കാരും ആറ് വിമാനജീവനക്കാരുമായി റഷ്യയിൽ നിന്ന് പറന്ന എ.എൻ24 യാത്രാവിമാനത്തി​ന്റെ അവശിഷ്ടങ്ങൾ അമൂറിൽ കണ്ടെത്തി. വിമാനം കണ്ടെത്താനുള്ള റഷ്യൻ സിവിൽ ഏവിയേഷ​ന്റെ അന്വേഷണത്തിനിടെയാണ്  റഷ്യൻ  തെക്കു കിഴക്കൻ പ്രദേശമായ ചൈന അതിർത്തിക്കടുത്തുള്ള അമൂറിൽ  കത്തിനിലയിൽ വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. 

ടാസ് വാർത്ത ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, മോശം ദൃശ്യപരതയിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാന ജീവനക്കാർക്ക് സംഭവിച്ച പിഴവാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. റഷ്യയിലെ ആർട്ടിക്, വിദൂര കിഴക്കൻ പ്രദേശങ്ങൾ പോലുള്ള വിശാലമായ ഒറ്റപ്പെട്ട ഉൾപ്രദേശങ്ങളിൽ, കാലാവസ്ഥ പലപ്പോഴും അതിശക്തമാകുന്നതിനാൽ, വിമാനം പറപ്പിക്കൽ പ്രത്യേകിച്ച് അപകടകരമാണ്. യാത്രക്കാരും ജീവനക്കാരുമു​ൾപ്പെടെ മുഴുവനാളുകളും മരിച്ചതായാണ് അടിയന്തര സുരക്ഷ ഏജൻസിയുടെ പ്രഥമ റിപ്പോർട്ട്.

യാത്രാവിമാനം കാണാതായതായ വാർത്ത രാവിലെ തന്നെ റീജനൽ ഗവർണർ വാസിലി ഒർലോവ് അറിയിച്ചിരുന്നു.യാത്രക്കിടെ എയർട്രാഫിക് കൺട്രോൾ ടവറുമായുള്ള വിമാനത്തി​ന്റെ ബന്ധം വിടുകയായിരുന്നു. സൈബീരിയ ആസ്ഥാനമായ അങ്കാര ​എയർലൈൻ സർവിസി​​ന്റെതായിരുന്നു കാണാതായ വിമാനം. ചൈനാ അതിർത്തിക്കടുത്തുള്ള അമുർ മേഖലക്കടുത്ത് ടിൻഡ നഗരത്തിനടുത്തെത്തിയപ്പോഴാണ്  എയർ ട്രാഫിക് റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമായത്. 

2021ൽ 28 യാത്രക്കാരുമായി ആൻറനോവ് എഎൻ 26 യാത്രവിമാനം റഷ്യയുടെ കിഴക്കൻ മേഖലയായ കാംചത്കയിൽ തകർന്നുവീണ് ആറുപേർ മരിച്ചിരുന്നു. ഈ  വിമാനദുരന്തത്തിനുശേഷം റഷ്യൻ വിമാനസു​രക്ഷാവിഭാഗം യാത്രാക്കാര​ുടെ  സുരക്ഷക്ക് കൂടുതൽ മുൻതൂക്കം നൽകിവരുകയായിരുന്നു. ഇതിനിടയിലാണ് വീണ്ടുമൊരു ദുരന്തം.   

Post a Comment

Previous Post Next Post