ചൈനീസ് പൗരന്മാർക്കുള്ള ടൂറിസ്റ്റ് വിസ ¬അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ പുനഃരാരംഭിച്ചു. ഓൺലൈൻ അപേക്ഷയും ആവശ്യമായ രേഖകളും ബീജിംഗ്, ഷാങ്ഹായ്, ഗ്വാങ്‌ഷോ എന്നിവിടങ്ങളിലെ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങളിൽ നേരിട്ട് നൽകാവുന്നതാണെന്ന് ബീജിംഗിലെ ഇന്ത്യൻ എംബസി അറിയിച്ചു.
2020-ൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷത്തെത്തുടർന്ന് മോശമായ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുരോഗമിക്കുന്നതിനി ടെയാണ് പുതിയ തീരുമാനം. കൈലാസ്- മാനസരോവര്‍ തീര്‍ത്ഥാടനം പുനരാരംഭിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.
ന്യൂഡൽഹിയിൽ ഇന്നലെ നടന്ന 34-ാമത് ഇന്ത്യ-ചൈന അതിർത്തി കാര്യ സമിതി യോഗം, അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു.
Post a Comment