സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക. പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ യുവതിക്ക് നിപ ബാധ സംശയിക്കുന്നതിനെ തുടർന്ന് തച്ചനാട്ടുകര, കരിമ്പ പഞ്ചായത്തുകളിലെ 6 വാർഡുകളിൽ ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി.
യുവതി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മലപ്പുറം സ്വദേശിയായ യുവതിക്കും കോഴിക്കോട് മെഡിക്കല്‍ കോളേജിൽ നടത്തിയ പരിശോധനയിൽ നിപ ബാധ സംശയിക്കുന്നുണ്ട്. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
വിദഗ്ധ പരിശോധനക്കായി രണ്ടു സാമ്പിളുകളും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചിരിക്കുകയാണ്. പോലീസിന്റെ സഹായത്തോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ വൈകുന്നേരം വീണ്ടും ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും.
Post a Comment