മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ സര്‍ക്കാരിന്‍റെ പ്രത്യേക നിര്‍ദ്ദേശമനുസരിച്ച് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഏഴംഗ പ്രത്യേക മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചതായും നിലവില്‍ നല്കിവരുന്ന ചികിത്സ തുടരാന്‍ നിര്‍ദ്ദേശിച്ചതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
അതിനിടെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി വി എസ് അച്യുതാനന്ദന്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി. വൈദ്യശാസ്ത്രത്തിന്റെ സഹായവും വിഎസിന്റെ നിശ്ചയദാർഢ്യവും കൊണ്ട് അപകടനില തരണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് എം എ ബേബി പറഞ്ഞു.
Post a Comment