കേരളത്തിലെ മുഹറം അവധി വിഷയത്തിൽ വ്യക്തതവരുത്തി സർക്കാർ. കേരളത്തിൽ മുഹറത്തിന് തിങ്കളാഴ്ച അവധിയില്ലെന്നും അവധി ഞായറാഴ്ച തന്നെയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജൂലൈ 6 ഞായറാഴ്ചയാണ് നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം മുഹറം അവധിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്.
ഇസ്‌ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം ഇസ്‌ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ടി വി ഇബ്രാഹിം എംഎല്‍എ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
Post a Comment