സമോസ, ജിലേബി, ലഡ്ഡു തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ മുന്നറിയിപ്പ് ലേബലുകൾ നൽകാൻ നിർദ്ദേശിച്ചതായുളള മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യകരമായ ഭക്ഷണ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി പുറപ്പെടുവിച്ച പ്രത്യേക നിർദ്ദേശങ്ങൾ തെറ്റായി വ്യാഖാനിക്കുകയായി രുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയിലെ സമ്പന്നമായ ഭക്ഷണ സംസ്കാരത്തെ ഇത് ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Post a Comment