കൊയിലാണ്ടിയിൽ നടേരി കൊളാര ശേഖരൻ അന്തരിച്ചു.

കൊയിലാണ്ടി:  ആദ്യകാല ജന സംഘം പ്രവർത്തകനും  ബി ജെ പി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന നടേരി കൊളാര ശേഖരൻ (77) അന്തരിച്ചു.റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമിതി അംഗമായിരുന്നു.  കോലാറമ്പത്ത് കണ്ടി ഭഗവതി ക്ഷേത്രം ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചു. നടേരിയിലെ ആധ്യാത്മിക കൂട്ടായ്മയുടെ നേതൃത്വവും വഹിച്ചു. ഭാര്യ: ഹേമലത, മക്കൾ: ജയേഷ്( റേഷൻ ഷോപ്പ് ), ജിതേഷ് (അധ്യാപകൻ കാവുംവട്ടം യു പി സ്കൂൾ). മരുമക്കൾ: രമ്യ (അധ്യാപിക മലപ്പുറം കൽപ്പകഞ്ചേരി സ്കൂൾ), അഞ്ജിത. സഞ്ചയനം തിങ്കളാഴ്ച.

Post a Comment

Previous Post Next Post