ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരില്‍ മാറ്റം വരുത്താന്‍ തയ്യാറെന്ന് ഹൈക്കോടതിയെ അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍. സിനിമയ്ക്ക് രണ്ട് മാറ്റങ്ങളോടെ പ്രദര്‍ശനാനുമതി നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരിലെ ‘ജാനകി’ എന്നതിന് പകരം 'ജാനകി.വി' അല്ലെങ്കില്‍ 'വി.ജാനകി' എന്നു മാറ്റണമെന്നായിരുന്നു ബോര്‍ഡിന്‍റെ ഒരാവശ്യം. കോടതി രംഗങ്ങളിലെ രണ്ട് സീനുകളില്‍ ജാനകി എന്ന പേര് വരുന്ന ഭാഗം നിശബ്ധമാക്കാന്‍ തയ്യാറാണെന്നും നിര്‍മ്മാതാക്കള്‍ കോടതിയെ അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ മാറ്റങ്ങള്‍ വരുത്തിയ പതിപ്പിന് മൂന്ന് ദിവസത്തിനകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കണമെന്ന് ജസ്റ്റിസ് എന്‍. നാഗരേഷ് അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചു.
Post a Comment