22/07/2025-ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് മാറ്റിവയ്ക്കപ്പെട്ട കോഴിക്കോട്, കണ്ണൂർ, വയനാട്, കാസറഗോഡ് ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന യു.പി.സ്‌കൂൾ ടീച്ചർ തസ്‌തികയുടെ (കാറ്റഗറി നമ്പർ: 707/2023) അഭിമുഖം ജൂലൈ 30, 31, ആഗസ്റ്റ് 1 തീയതികളിൽ കോഴിക്കോട് മേഖല, ജില്ലാ ആഫീസുകളിൽ വച്ചും, എറണാകുളം മേഖല, ജില്ലാ ആഫീസുകളിൽ വച്ച് നടത്തേണ്ടിയിരുന്ന അഭിമുഖം ജൂലൈ 31, ആഗസ്റ്റ് 1 തീയതികളിൽ ആലപ്പുഴ ജില്ലാ ആഫീസിൽ വച്ചും, തിരുവനന്തപുരം ആസ്ഥാന ആഫീസിൽ വച്ച് നടത്തേണ്ടിയിരുന്ന അഭിമുഖം ആഗസ്റ്റ് 2-ന് ആസ്ഥാന ആഫീസിൽ വച്ചും നടത്തുന്നതാണ്. പുതുക്കിയ ഇന്റർവ്യൂ പ്രോഗ്രാം പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
Post a Comment