കനത്ത മഴ; മരം വീണ്​ തൊഴിലാളി സ്ത്രീ മരിച്ചു.

ഉടുമ്പൻ ചോലയിൽ മരം വീണ്​ തൊഴിലാളി സ്ത്രീ മരിച്ചു. തമിഴ്നാട് തേനി ഉത്തമളയം തേവാരം സ്വദേശിനി ലീലാവതിയാണ് (55)  മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ്​ അപകടം. തോട്ടത്തിൽ പണിയെടുക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഇടുക്കി ഉടുമ്പൻ ചോലയിലാണ് അപകടം. മേഖലയിൽ ശക്തമായ മഴയും കാറ്റും രണ്ടുദിവസമായി അനുഭവപ്പെടുന്നുണ്ട്​. ഇടുക്കിയിൽ കുമളിയിലും ഉടുമ്പൻചോലയിലുമായി രണ്ട്​ ദിവസത്തിനിടെ രണ്ട്​ പേരാണ്​ മരം വീണ്​ മരിച്ചത്​.

Post a Comment

Previous Post Next Post